തെറി ഇല്ലാതെ ഒരു താനാരോ


ആദ്യമായിട്ടാണു കേള്‍ക്കുന്നത്! തെറി ഇല്ലാതെയും ഒരു താനാരോ.... കിട്ടിയതു ഇവിടെനിന്നും .... ഗുരുഭൂതരേ, തലയില്‍ മുണ്ടിട്ടൊ , മുഖം മൂടിവച്ചോ ഈ വഴി ഒന്നു വന്നാലും ... ഈ പ്രസ്ഥാനത്തെ അനുഗ്രഹിച്ചാലും ! :)

********************************
താനാരൊ തന്നരം കിളി
താനാരൊ തന്നാരം

കൊടുങ്ങല്ലൂരമ്മക്കു കാവിലെ തീണ്ടല്‌
കുഞ്ഞമ്മപ്പെണ്ണിന്‌ കാലു മാന്തല്‍

പാലക്കാടുള്ളൊരു പട്ടര്‌ ചേട്ടനെ
ഊളമ്മാര്‍ തല്ലി പതം വരുത്തി

തല്ലുന്ന തല്ലുകള്‍ ഒച്ചയെടുത്തപ്പോള്‍
മദ്രാസ്‌ മെയിലിന്റെ ബ്രൈക്‌ പൊട്ടി

പാലത്തില്‍ നിന്നൊരു കോരത്തി പെണ്ണതാ
കാലുതെറ്റി പുഴച്ചാലില്‍ വീണു
ചാലില്‍ തുടിക്കുന്ന കോരത്തി പെണ്ണിന്റെ
കാലിലും മേലിലും കൂരി കുത്തി
കൂരി കുത്തി പിന്നെ വാള കുത്തി പിന്നെ
മുണ്ടിനടിയില്‍ വിരാല്‌ പാറ്റി

നേന്ത്രപ്പഴം തിന്ന്‌ തോടുകളഞ്ഞപ്പോള്‍
ഈന്തപ്പഴം നിന്ന്‌ വാ പൊളിച്ചു.

ഇന്നലേം തെണ്ടി ഞാന്‍ മിനിഞ്ഞാന്നും തെണ്ടി ഞാന്‍
ഇന്നെന്റെ കാലുമ്മെ വാതപ്പനി.
കാലില്‍ കുരുവുണ്ട്‌ വാതമുണ്ട്‌ പിന്ന്‌
നാണപ്പന്‍ തടവുമ്പോള്‍ ഭേദമുണ്ട്‌

തെണ്ടുമ്പോള്‍ തെണ്ടുമ്പോള്‍ പായസം വക്കുവാന്‍
തെണ്ടിയാല്‍ കിട്ടുക പശുവിന്‍ പാലോ?.




തെറിയുള്ള താനാരോ ഇവിടെ വായിക്കാം
http://theripattu.blogspot.com/2008/08/thanaro-thannaro.html

0 comments:

Post a Comment

നിങ്ങള്‍ക്ക് അറിയാവുന്ന തെറിപാട്ടുകള്‍ Comment Box വഴി ഇതിലേയ്ക്ക് ചേര്‍ക്കുക.
അടുത്ത കൂട്ടുകാരെ ഈ പേജിലെത്തിച്ച് വട്ടാക്കാന്‍ മറക്കല്ലേ.

 
 
 
 
Copyright © Theripattu